Текст песни
ഇക്കാ എന്ന് എന്നെ വിളിച്ച് പോയ് മറഞ്ഞോളെ. അകതാരിൽ നീ സുന്ദരി എന്ന് ഞാൻ നിനച്ചോട്ടെ. കവിളത്തൊരു മറുകുണ്ടോ നുണക്കുഴികൾ ആവിടുണ്ടോ അറിയാതെൻ ഹൃദയത്തെ തഴുകുന്നൊരു മൊഴിയുണ്ടോ കനവായ് ഒരു ഇഷലായ് കൊഞ്ചും കിളിയായ് കൂടെ വാ കുളിരായ് ചിരിമലരായ് നറുമണമായ് കൂട്ടുവാ ഇക്കാ എന്ന് എന്നെ വിളിച്ച് പോയ് മറഞ്ഞോളെ അകതാരിൽ നീ സുന്ദരി എന്ന് ഞാൻ നിനച്ചോട്ടെ. ആ ആ ആ ആ ആ കരിവളകൾ കാണുമ്പോൾ നിന്നെ ഞാനോർത്തിടാം മയിലാഞ്ചിക്കൈത്താളാം എന്നെഞ്ചിൽ ഏറ്റിടാം. ഹരമുള്ളൊരു വരവാലെ നിന്നെ ഞാൻ കാത്തിടാം റൂഹുള്ളൊരു നാളോളം നിന്നെ ഞാൻ നോക്കിടാം നിനക്കാത്തൊരു നേരം കൈവന്നൊരു നിധിയേ ഇനിയെൻ്റെ തുണയായ് വന്നിടോ പൂവിനീ ഇഷ്ടം തന്നിടോ. ഇക്കാ എന്ന് എന്നെ വിളിച്ച് പോയ് മറഞ്ഞോളെ അകതാരിൽ നീ സുന്ദരി എന്ന് ഞാൻ നിനച്ചോട്ടെ. ആ ആ ആ ആ ആ ഇസ്മെന്തൊരു അജബാണ് മുഹബത്തിൻ അലിഫാണ് രസമേറും കിന്നാരം നിൻ മൊഴിയിൽ പുന്നാരം. ഇസ്മെന്തൊരു അജബാണ് മുഹബത്തിൻ അലിഫാണ് രസമേറും കിന്നാരം നിൻ മൊഴിയിൽ പുന്നാരം മഴയായ് പെയ്തു മായുവോ കാറ്റായ് പോയ് മറഞ്ഞുവോ നീ എന്നു വരുമെൻ ഗൗജാവാ. കാനോറ്റിനായ് ഞാൻ ഓറ്റിടാം ഇക്കാ എന്ന് എന്നെ വിളിച്ച് പോയ് മറഞ്ഞോളെ അകതാരിൽ നീ സുന്ദരി എന്ന് ഞാൻ നിനച്ചോട്ടെ. കവിളത്തൊരു മറുകുണ്ടോ നുണക്കുഴികൾ ആവിടുണ്ടോ അറിയാതെൻ ഹൃദയത്തെ തഴുകുന്നൊരു മൊഴിയുണ്ടോ കനവായ് ഒരു ഇഷലായ് കൊഞ്ചും കിളിയായ് കൂടെ വാ കുളിരായ് ചിരിമലരായ് നറുമണമായ് കൂട്ടുവാ ഇക്കാ എന്ന് എന്നെ വിളിച്ച് പോയ് മറഞ്ഞോളെ അകതാരിൽ നീ സുന്ദരി എന്ന് ഞാൻ നിനച്ചോട്ടെ.
SAYAN, Jaleel K Bawa, Haseeb Punoor — Ikka Ennu
«Ikka Ennu» — SAYAN, Jaleel K Bawa, Haseeb Punoor. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:51.
