Текст песни
മാങ്കുറിശ്ശി ചന്ദ കാണാൻ നീ വരുന്നില്ലേ കരളേ നീ വരുന്നില്ലേ മാരിവില്ലിൻ നിറമുള്ള നല്ല മാല വാങ്ങിത്തരാം മാല വാങ്ങിത്തരാം. മാനമുട്ടി ആശകൾ തന്ന് കൊതിപ്പിക്കല്ലേ നീ കരളെ കൊതിപ്പിക്കല്ലേ നീ വാ പയ്യെങ്ങാനും പറഞ്ഞാൽ നമ്മുടെ കാര്യം കഷ്ടത്തിലാ കാര്യം കഷ്ടത്തിലാ. മാങ്കുറിശ്ശി ചന്ദ കാണാൻ നീ വരുന്നില്ലേ കരളെ നീ വരുന്നില്ലേ മാരിവില്ലിൻ നിറമുള്ള നല്ല മാല വാങ്ങിത്തരാം മാല വാങ്ങിത്തരാം. തേനൊലി പുഴതീരത്തെ തേൻ വരിക്കതൻ കൊമ്പിലെ തോളുരുമ്മി നാം കഥകൾ പറഞ്ഞതോർമ്മയില്ലേ പൂങ്കരളേ ഓർമ്മയില്ലേ പൂങ്കരളേ. നിൻ്റെ മാറിന്റെ ചൂടില്‍ മയങ്ങിയിരിക്കും നേരത്ത് കണ്ട പൂവനവിന്നും ഖൽബിനത്തിളിഞ്ഞു നിൽക്കണ പുന്നാരെ ഓർത്തിരിക്കുന്ന പുന്നാരെ. മഗ് രിബിന്റെ ബാങ്കുരി ദൂരെ മുഴങ്ങി കേൾക്കുമ്പോൾ കരൾ പറയുന്ന വേദനയോടെ വേർപിരിയാറില്ലേ നാം വേദനിക്കാറില്ലേ മാങ്കുറിശ്ശി ചന്ദ കാണാൻ നീ വരുന്നില്ലേ കരളെ നീ വരുന്നില്ലേ മാരിവില്ലിൻ നിറമുള്ള നല്ല മാല വാങ്ങിത്തരാം മാല വാങ്ങിത്തരാം. മാരനാ നിൻ്റെ വരവിനായി കണ്ടു എരികി നാക്കല്ലാം മരിക്കുവോളം നിൻ മനവിയാകുവാൻ മനസ്സുറപ്പിച്ചിനി ഞാൻ കാത്തിരുന്നില്ലേ. താലി കെട്ടിക്കുട്ടുവാൻ ഹാജത്തുണ്ടെൻ ഖൽബിലെ കാരിരുമ്പിൻ്റെ കരുത്തുള്ള നിൻ്റെ ബാപ്പ സമ്മതം തന്നിടുമോ നമ്മെ ഒന്നായ് ചേർക്കുമോ. മനസ്സും മനസ്സും ചേർന്ന് നമ്മെ പിരിക്കുവാനിന്ന് മണ്ണില്‍ ജന്മം തന്നൊരിയാഹിനല്ലാതെ കഴിയുകില്ല പൂങ്കരളേ ഖൽബ് കവർന്ന തോഴനേ. മാങ്കുറിശ്ശി ചന്ദ കാണാൻ നീ വരുന്നില്ലേ കരളെ നീ വരുന്നില്ലേ മാരിവില്ലിൻ നിറമുള്ള നല്ല മാല വാങ്ങിത്തരാം മാല വാങ്ങിത്തരാം. മാനമുട്ടി ആശകൾ തന്ന് കൊതിപ്പിക്കല്ലേ നീ കരളെ കൊതിപ്പിക്കല്ലേ നീ വാ പയ്യെങ്ങാനും പറഞ്ഞാൽ നമ്മുടെ കാര്യം കഷ്ടത്തിലാ കാര്യം കഷ്ടത്തിലാ. മാങ്കുറിശ്ശി ചന്ദ കാണാൻ നീ വരുന്നില്ലേ കരളെ നീ വരുന്നില്ലേ മാരിവില്ലിൻ നിറമുള്ള നല്ല മാല വാങ്ങിത്തരാം മാല വാങ്ങിത്തരാം.
SAYAN, Jaleel K Bawa, Kannur Shareef, Athira — Mankurishi (Duet)
«Mankurishi (Duet)» — SAYAN, Jaleel K Bawa, Kannur Shareef, Athira. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:50.
