Текст песни
എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്. എത്രകാലം നിന്നെ കാത്തിരുന്നു ഞാൻ എന്നും എന്റെ മാത്രമല്ലേ സുന്ദരി. ഒന്ന് വന്നോട്ടെ ഞാൻ ഒന്ന് കണ്ടോട്ടെ ഞാൻ എന്റെ ഖൽബിലെ മോഹങ്ങൾ പറഞ്ഞോട്ടെ ഞാൻ. എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്. കുഞ്ഞുന്നാളിൽ നമ്മൾ ഒത്തു പള്ളിക്കൂടം പോയതും കുഞ്ചും നിന്റെ മൊഴികൾ കേൾക്കാൻ വഴിയിൽ കാത്തു നിന്നതും കുന്നിൻ ചെരുവിലന്നു നമ്മൾ കഥ പറഞ്ഞിരുന്നതും കുഞ്ഞിക്കവിളിൽ മുത്തം തന്നു ഓടി ഞാൻ മറന്നതും നീ മറന്നുവോ എന്റെ സുന്ദരി നീ അതന്നുവോ എന്റെ യൗവനേ. എന്നുമെന്റെ ഉള്ളി വിണയായ് നീ മാത്രമായ്. എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്. കുളിരു പൊതിയും രാവിൽ നിന്നെ കനവു കണ്ടിരുന്നതും കുഞ്ചി വന്നു ദിനവും എന്റെ ചാര നീ അണഞ്ഞതും എത്ര കാലമായി ഖൽബിൽ പൂത്തു നിൽക്കും നിൻ മുഖം. നിന്നെ സ്വന്തമാക്കിടാൻ ഞാൻ കാത്തിരിക്കയാണടി നീ വരില്ലയോ എന്റെ മണവിയായ്. നീ അതന്നുവോ എന്റെ തേൻ കിളി എന്റെ ഇണയായി നീ മാത്രമാണ് പ്രിയസഖി. എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്. നമ്മൾ പോയ വഴികളിന്ന് ഇരുളു മൂടി പോകവേ. നാം കളിച്ച കുന്നിൻ ചെരിവ് ശോകമൂകമാകവേ. നിന്റെ ഓർമ്മ എന്നിലിന്ന് നോവിൻ ഗീതം മൂളിയോ നിന്നെത്തേടി ഞാനുമിന്ന് പഴയ വഴികൾ താണ്ടിയോ. നിറയും നിൻ മുഖം എന്നും ഹൃത്തിലായ് അലയും കാറ്റിലായ് നിൻറെ തേൻമൊഴി എന്നുമെന്റെ സ്വന്തമായ് നീ വന്നു ചേരുമോ. എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്. എത്രകാലം നിന്നെ കാത്തിരുന്നു ഞാൻ എന്നുമെന്റെ മാത്രമല്ലേ സുന്ദരി. ഒന്ന് വന്നോട്ടെ ഞാൻ ഒന്ന് കണ്ടോട്ടെ ഞാൻ എന്റെ ഖൽബിലെ മോഹങ്ങൾ പറഞ്ഞോട്ടെ ഞാൻ. എന്റെ ഖൽബിൽ പൂത്ത മുത്ത് പ്രിയസഖി എന്നു വന്നു ചേരുമെന്റെ കൂട്ടിനായ്.
SAYAN, Jaleel K Bawa, Shafi Kollam — Ente Khalbil
«Ente Khalbil» — SAYAN, Jaleel K Bawa, Shafi Kollam. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:12.
