Текст песни
രാവുറങ്ങുന്നു മേലേ രാവുറങ്ങുന്നു രാത്രി എന്റെ കണ്ണുനീരിൽ നീത്തിളങ്ങുന്നു. കാറ്റു വീശുന്നു കാതിൽ കെസ്സ് കേൾക്കുന്നു ഓർമ്മയായ് എൻ നെഞ്ചിനുള്ളിൽ നീ വിതുമ്പുന്നു. കണ്ണീർക്കായൽ കനവോരങ്ങളിൽ എന്നും തേടും നിഴൽ നീയല്ലയോ? നീ വരാതെന്റെ ഖൽബിൻ നോവുറങ്ങിയില്ല മുത്തമേകാതെ കാനൽ കാറ്റടങ്ങിയില്ല. രാവുറങ്ങുന്നു മേലേ രാവുറങ്ങുന്നു രാത്രി എന്റെ കണ്ണുനീരിൽ നീത്തിളങ്ങുന്നു. സ്നേഹമൂഴും തെന്നലായ് നീ പാറിവന്നു ചാരെയെന്റെ ബീവിയായി നീയിരുന്നു. ഏകനെന്റെ ഖൽബിലെറും നൊമ്പരത്തിൽ ഏഴു വർണ്ണ പൂങ്കിനാവായ് നീ ചിരിച്ചു. രാവേറെയാകുന്നേരം തുണയായി ഞാനെന്നും കൂട്ടുവന്നൊരോർമ്മയെല്ലാം നൊമ്പരം മാത്രം. എന്റെ ഈണമെന്നുപോയ് എന്റെ താളമെന്നുപോയ് സ്വപ്നമെന്നുപോയ്. രാവുറങ്ങുന്നു മേലേ രാവുറങ്ങുന്നു രാത്രി എന്റെ കണ്ണുനീരിൽ നീത്തിളങ്ങുന്നു. കാറ്റിലാടും മാറ്റുമില്ല പൂവിരുത്ത് കൂട്ടുകാരി ഞാൻ നിനക്കായ് മാല കോർത്ത്. ചാറ്റലുള്ള നാട്ടുമാവിൻ ചോട്ടിലന്നു താലിചാർത്തി സ്വന്തമാക്കാൻ ഞാൻ കൊതിച്ചു. നീയെങ്ങോ മാഞ്ഞെന്നാലും ഞാനേകനെന്നാലും കാത്തിരിപ്പാനോ മരാളെ ഒന്നുകാണാനായ്. എന്റെ മോഹമല്ലേ നീ എന്റെ പ്രാണനല്ലേ നീ സ്വപ്നമല്ലേ നീ. രാവുറങ്ങുന്നു മേലേ രാവുറങ്ങുന്നു രാത്രി എന്റെ കണ്ണുനീരിൽ നീത്തിളങ്ങുന്നു. കാറ്റു വീശുന്നു കാതിൽ കെസ്സ് കേൾക്കുന്നു ഓർമ്മയായ് എൻ നെഞ്ചിനുള്ളിൽ നീ വിതുമ്പുന്നു. കണ്ണീർക്കായൽ കനവോരങ്ങളിൽ എന്നും തേടും നിഴൽ നീയല്ലയോ? നീ വരാതെന്റെ ഖൽബിൻ നോവുറങ്ങിയില്ല മുത്തമേകാതെ കാനൽ കാറ്റടങ്ങിയില്ല. രാവുറങ്ങുന്നു മേലേ രാവുറങ്ങുന്നു രാത്രി എന്റെ കണ്ണുനീരിൽ നീത്തിളങ്ങുന്നു.
SAYAN, Jaleel K Bawa, Saleem Kodathoor — Ravurangunnu
«Ravurangunnu» — SAYAN, Jaleel K Bawa, Saleem Kodathoor. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:57.
